• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂരൊരുങ്ങുന്നു ഏറ്റവും വലിയ വിമാനത്താവളമാകാന്‍

Posted On 31 October 2016   |    Total Views: 51722   |    Posted By: My Kannur

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വാണിജ്യ സര്‍വ്വീസുകള്‍ തുടങ്ങുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ പ്രവൃത്തി പുരോഗമിച്ചുക്കൊണ്ടിരിക്കുന്നത്. 2000 ഏക്കര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന വിമാനത്താവളത്തിന്റെ റണ്‍വേ നീളം നലിവില്‍ 3050 മീറ്ററാണ്. റണ്‍വേ നീളം പിന്നീട് 3400, 4000 മീറ്ററാകാനും സാധ്യതയേറെയാണ്.

വിമാനത്താവളത്തിലേക്കായി കണ്ണൂര്‍, തലശ്ശേരി, വയനാട് എന്നിവിടങ്ങിളില്‍ നിന്നുള്ള അപ്രോച്ച് റോഡിന്റെ പണിയും അതിവേഗത്തിലാണ് പുരോഗമിച്ചുക്കൊണ്ടിരിക്കുന്നത്. പണിപൂര്‍ത്തിയാവുന്ന മുറയ്ക്ക് വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സിവില്‍ ഏവിയേഷന്റെ ഡയറക്ടര്‍ ജനറല്‍ വിമാനത്താവളത്തിലെത്തി പരിശോധന നടത്തും.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കുറച്ചുകൂടി എളുപ്പമാകുന്നതിലുള്ള സന്തോഷത്തിലാണ് ഓരോ പ്രവാസികളും. തിരുവനന്തപുരത്തു നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നുമുള്ള ഗള്‍ഫ് ദൂരത്തേക്കാള്‍ ഒരു മണിക്കൂര്‍ വേഗത്തില്‍ കണ്ണൂരില്‍ നിന്നും പറന്നെത്തുമെന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകത. സമയദൈര്‍ഘ്യം കുറയുന്നത് കൊണ്ട് തന്നെയാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാന കമ്പനികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതും. നിലവില്‍ ആഭ്യന്തര, അന്തര്‍ദേശിയ സര്‍വ്വീസുകള്‍ നടത്താന്‍ 14 വിമാന കമ്പനികളാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇതിനു പുറമെ പ്രതിരോധവിമാനങ്ങളും ഇവിടെ ഉണ്ടാകും...