• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ബിഎംഡബ്ല്യു സ്വന്തമാക്കുന്നവരുടെ എണ്ണം കൂടുന്നു

Posted On 17 September 2016   |    Total Views: 2518   |    Posted By: My Kannur

പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു വാഹനങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് കടന്നു. ലോകവിപണിയില്‍ കഴിഞ്ഞ മാസം 1.65 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി ഇത്തവണ കൈവരിച്ചത്.

2016 ജനുവരി -ഓഗസ്റ്റ് മാസങ്ങളിലായി 5.5 ശതമാനം നേട്ടത്തോടെ 15.08 ലക്ഷം വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ആദ്യ എട്ടുമാസ കാലയളവിലായി ബിഎംഡബ്ല്യു ആദ്യമായാണ് 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കുന്നത്.