• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഫിയറ്റ് ക്രിസ്‌ലര്‍ 1.9 കോടി വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു

Posted On 16 September 2016   |    Total Views: 2271   |    Posted By: My Kannur

എയര്‍ ബാഗ് സംവിധാനത്തിലെ തകരാര്‍ മൂലം ഫിയറ്റ് ക്രിസ്‌ലര്‍ ഗ്രൂപ്പ് 2010-2014 കാലഘട്ടത്തില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ഇക്കാലയളവില്‍ നിര്‍മ്മിച്ച ക്രിസ്‌ലര്‍, ഡോഡ്ജ്, ജീപ്പ്, ലാന്‍സിയ തുടങ്ങി 1.9 കോടി വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. എയര്‍ ബാഗ് തകരാര്‍ കാരണം മൂന്നു പേരുടെ മരണത്തിനും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതാണ് കമ്പനിയുടെ പുതിയ തീരുമാനത്തിനു പിന്നില്‍. അപകടം സംഭവിക്കുമ്പോള്‍ എയര്‍ബാഗ് വിടരാതെയിരിക്കുന്നതും സീറ്റ് ബെല്‍റ്റ് മുറുകാതെയിരിക്കുന്നതും കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ക്രിസ്‌ലര്‍, ഡോഡ്ജ്, ജീപ്പ്, ലാന്‍സിയ തുടങ്ങി വാഹനങ്ങളുടെ മോഡലുകളില്‍ ഭൂരിഭാഗവും വിറ്റഴിച്ചത് യുഎസിലാണ്. 2,24,860 എണ്ണം കാനഡയിലും 2,84,051 മെക്‌സിക്കോയിലും ബാക്കിയുള്ളവ വടക്കന്‍ അമേരിക്കയുടെ പുറത്തുമാണ് വില്‍പ്പന നടത്തിയത്. ലോകത്തിലെ ഏഴാമത്തെ വാഹന നിര്‍മ്മാതാക്കളാണ് ലണ്ടന്‍ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന ഫിയറ്റ് ക്രിസ്‌ലര്‍ ഗ്രൂപ്പ്.