താരമാകാന്‍ എസ്‌ട്രെല്ല..

Posted On 17 August 2016   |    Total Views: 2322   |    Posted By: My Kannur

ക്രൂസര്‍ ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാന്‍ ജാപ്പനീസ് കമ്പനിയായ കവാസാക്കി രംഗത്തിറങ്ങുന്നു. എസ്‌ട്രെല്ല എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് യുവാക്കളെ ലക്ഷ്യമിട്ടാണ് വിപണിയിലിറക്കുന്നത്. ഒറ്റ നോട്ടത്തില്‍ എന്‍ഫീല്‍ഡിനെ അനുസ്മരിപ്പിക്കുന്നുവെങ്കിലും മോഡേണ്‍ ക്ലാസിക്ക് ലുക്ക് എസ്‌ട്രെല്ലയുടെ രൂപകല്‍പ്പനയില്‍ കാണാം. നിലവില്‍, നിര്‍മ്മാണം സംബന്ധിച്ച ഗവേഷണ പദ്ധതികളുടെ ഭാഗമായി എസ്‌ട്രെല്ലയെ കവാസാക്കി ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. വില്‍പ്പന എന്നു തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമില്ല.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂളായ 249 സി.സി എന്‍ജിനാണ് എസ്‌ട്രെല്ലയിലുള്ളത്. 17.75 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 18 എന്‍.എം. ഗിയറുകള്‍ അഞ്ച്. ലിറ്ററിന് 39 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് മൈലേജ്. 13 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി . ഒന്നര ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.