പഴയ ഇന്നോവയ്ക്ക് വിട: ഇനി ക്രിസ്റ്റയാണ് താരം

Posted On 25 July 2016   |    Total Views: 4407   |    Posted By: My Kannur

കാര്‍ പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ കേരള നിരത്തില്‍ ചീറി പായാന്‍ ഇന്നോവ ക്രിസ്റ്റയെത്തി. രണ്ട് മോഡലുകളുമായാണ് ക്രിസ്റ്റ കേരള വിപണി കീഴടക്കാനെത്തുന്നത്. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നീ മോഡലുകളാണ് അവതരിപ്പിക്കുന്നത്. പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് ക്രിസ്റ്റ പുറത്തിറക്കുന്നത് കമ്പനി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി എക്‌സോപോയിലാണ് കമ്പനി ഇന്നോവയുടെ പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചത്. പഴയ ഇന്നോവയേക്കാള്‍ 180 എംഎം നീളവും 60 എംഎം വീതിയും പുതിയ മോഡലിനുണ്ട്. സാധാരണ സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. 14,13,826 മുതല്‍ 21,10,073 രൂപ വരെയാണു ക്രിസ്റ്റയ്ക്ക് കൊച്ചിയിലെ എക്‌സ് ഷോറൂം വില.