• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

സുസുക്കി ബൈക്കുകള്‍ ഇനി പേറ്റിഎമ്മിലും ബുക്ക് ചെയ്യാം

Posted On 30 June 2016   |    Total Views: 2106   |    Posted By: My Kannur

സുസുക്കിയുടെ ബൈക്കുകളും സ്‌കൂട്ടറുകളും ഇനി പേറ്റിഎമ്മില്‍ ബുക്ക് ചെയ്യാം. ഇതിനായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയും ഇ-കോമേഴ്‌സ് ഭീമന്മാരായ പേറ്റിഎമ്മും തമ്മില്‍ ധാരണയായി. രാജ്യത്തുടനീളം സുസുകിയുടെ 400 ഡീലര്‍മാരുമായാണ് പേറ്റിഎം ധാരണയിലെത്തിയിരിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സുസുകിയുടെ ഷോറൂമുകളില്‍ പേറ്റിഎം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയും പേറ്റിഎം വഴി ഒരു വര്‍ഷം 10,000 ബൈക്ക്/സ്‌കൂട്ടറുകളുടെ വില്‍പന നടത്തുമെന്നുമാണ് പറയുന്നത്.

ഉപയോക്താക്കളുടെ വിശ്വാസ്യതയും സംതൃപ്തിയും ആര്‍ജിച്ച കമ്പനിയാണ് പേറ്റിഎം എന്നും അതുകൊണ്ടാണ് അവരുമായി കരാര്‍ ഉണ്ടാക്കുന്നതെന്നും സുസുകി മോട്ടോര്‍ സൈക്കിള്‍ എംഡി സാതോഷി ഉച്ചിദ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മോഡലുകള്‍ ഇനി ഒരു ക്ലിക്കിലൂടെ ബുക്ക് ചെയ്യാം. രാജ്യത്തുടനീളം പേറ്റിഎം സേവനം സുസുകി ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താമെന്നും സുസുകി ബൈക്കുകള്‍ക്കായി പേറ്റിഎം വായ്പകള്‍ അനുവദിക്കുമെന്നും പേറ്റിഎം വൈസ് പ്രസിഡന്റ് റെനു സതി പറഞ്ഞു.