• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

കണ്ണൂരിന് പുത്തന്‍ക്കാഴ്ച്ചയൊരുക്കി ടാറ്റാ ടിയാഗോ കാറുകളുടെ ഡെലിവറി

Posted On 07 June 2016   |    Total Views: 5285   |    Posted By: My Kannur

കെ.വി ആര്‍ ഡ്രീം വെഹിക്കിള്‍സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ടാറ്റാ ടിയാഗോവിന്റെ ഗ്രാന്‍ഡ് ഡെലിവറി ചടങ്ങുകള്‍ കണ്ണൂരുകാര്‍ക്ക് പുതിയ അനുഭവമായി മാറി. ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കാറായ ടിയാഗോവിന്റെ ഗ്രാന്റ് ഡെലിവറിയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. ഒരു വേദിയില്‍ 70 പേര്‍ക്ക് കാറിന്റെ താക്കോള്‍ ദാനം നടത്തിയാണ് ഗ്രാന്റ് ഡെലിവറി നടത്തിയത്.

ഏറെ ആകര്‍ഷകമായ രൂപവും സാങ്കേതികവിദ്യയും ഡ്രൈവിംഗ് മികവുമായിട്ടാണ് ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഹാച്ച്ബാക്ക് കാറായ ടിയാഗോ വിപണിയിലെത്തിയത്.ആകര്‍ഷകമായ രൂപത്തിനു പുറമെ മികച്ച ഡ്രൈവിംഗ് മികവാണ് ടിയാഗോയെ വ്യത്യസ്തമാക്കുന്നത്. റിവോട്രോണ്‍ 1.2 ലിറ്റര്‍ (പെട്രോള്‍), റിവോടോര്‍ക് 1.05 ലിറ്റര്‍ (ഡീസല്‍) എന്നിങ്ങനെ രണ്ട് പുതിയ എന്‍ജിനുകളാണ് ടിയാഗോയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലുള്ളത്. മുന്‍വശത്തായി രണ്ട് എയര്‍ ബാഗുകള്‍, ഇബിഡിയോടു കൂടിയ നൂതന 9ാം തലമുറ ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, വളവുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനം, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ഡിസ്‌പ്ലേ സഹിതം പാര്‍ക്കിംഗിന് സഹായമാകുന്ന പിന്‍ഭാഗത്ത് ഘടിപ്പിച്ച സെന്‍സറുകള്‍, ആഘാതം കുറയ്ക്കുന്ന രീതിയിലുള്ള രൂപഘടന എന്നിവ മികച്ച സുരക്ഷിതത്വം ഉറപ്പുനല്കുന്നു.

1.05 ലീറ്റര്‍ ഡീസലിന് 3.94 ലക്ഷം മുതല്‍ 5.54 ലക്ഷം രൂപവരേയും 1.2 ലീറ്റര്‍ പെട്രോള്‍ മോഡലിന് 3.2 ലക്ഷം മുതല്‍ 4.75 ലക്ഷം രൂപവരെയുമാണ് വില. അഞ്ച് വേരിയന്റുകളിലാണ് ടിയാഗോ ലഭ്യമാകുക.