• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കെ-മാറ്റ് പ്രവേശന പരീക്ഷ ജൂണ്‍ 26ന്

Posted On 26 May 2016   |    Total Views: 1742   |    Posted By: My Kannur

എംബിഎ പ്രവേശനത്തിനായി രണ്ടാമതൊരു കെ-മാറ്റ് പ്രവേശന പരീക്ഷകൂടി കണ്ണൂര്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലും പ്രവേശന മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തിലും ജൂണ്‍ 26ന് നടത്തും. കെ-മാറ്റ്/സി-മാറ്റ്/മാറ്റ്/കാറ്റ് എന്നിവയില്‍ ഒരു പരീക്ഷയിലെങ്കിലും യോഗ്യത നേടുന്നവര്‍ക്കു മാത്രമേ 2016-17അധ്യയനവര്‍ഷത്തെ റുഗലര്‍ എംബിഎ കോഴ്‌സിനു പ്രവേശനം നേടാന്‍ സാധിക്കുകയുള്ളൂ. കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന കെ-മാറ്റിന് അപേക്ഷിക്കാനുള്ളഅവസാന തീയതി 2016 ജൂണ്‍ 20 ആണ്. ജൂണ്‍ 26 നാണ് കെ-മാറ്റ് പരീക്ഷനടക്കുക. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. പ്രവേശനപരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മയ്യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ ജൂണ്‍രണ്ടിന് ആരംഭിക്കുന്നത്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും 0460 2276786, 8606991807 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.