കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വ്വീസിന് സജ്ജമായി

Posted On 05 May 2016   |    Total Views: 100274   |    Posted By: My Kannur

കണ്ണൂര്‍ വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ രാജ്യാന്തര വിമാന സര്‍വ്വീസിനു കണ്ണൂര്‍ വിമാനത്താവളം സജ്ജമായി കഴിഞ്ഞു. പരീക്ഷണ പറക്കിലിന്റെ ഭാഗമായി 2400 മീറ്റര്‍ റണ്‍വേയായിരുന്നു പൂര്‍ത്തിയായത്. എന്നാല്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി രണ്ട് മാസം പിന്നിടുമ്പോഴേക്കും റണ്‍വേ 650 മീറ്റര്‍ കൂടി പൂര്‍ത്തികരിക്കുകയായിരുന്നു. ഇനി രണ്ടാം ഘട്ടമായി റണ്‍വേ 3400 മീറ്ററായി വര്‍ധിപ്പിക്കും.

മണ്‍സൂണിനു മുമ്പ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പരമാവധി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി പുരോഗമിക്കുന്നത്. റണ്‍വേയുടെ രണ്ടറ്റത്തും സുരക്ഷാ മേഖലയെന്ന നിലയ്ക്കു 150 മീറ്റര്‍ നീളത്തില്‍ റണ്‍വേയ്ക്കു സമാനമായ രീതിയില്‍ ടാറിങ്ങ് ഉള്‍പ്പെടെയുള്ള പണി പുരോഗമിക്കുകയാണ്. യാത്രക്കാരുടെ ടെര്‍മിനല്‍ കെട്ടിടത്തിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെയും നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇന്ധനപ്പാടത്തിന്റെയും ഫയര്‍ സ്റ്റേഷന്‍, വൈദ്യുതി സബ്‌സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണവും പാതി കഴിഞ്ഞു.

കണ്ണൂരിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ വിമാത്താവളത്തിലേക്ക് വ്യോമസേനയുടെ വിമാനം പറന്നിറങ്ങുകയും തിരികെ പറന്നുയരുകയും ചെയ്ത കാഴ്ച്ച കണ്ണൂകാര്‍ക്ക് ഇന്നും നവ്യാനുഭവമാണ്. ഇനി വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ഉത്തരമലബാറുകള്‍. അതുക്കൊണ്ടുതന്നെ കണ്ണൂര്‍ വിമാനത്താവളം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാക്കാനാണ് അധികൃതരുടെ ശ്രമം.