• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഐഎച്ച്ആര്‍ഡി കോഴ്‌സുകള്‍

Posted On 02 January 2016   |    Total Views: 1790   |    Posted By: My Kannur

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും അപ്ലൈഡ് സയന്‍സ് കോളജുകളിലും പോളിടെക്‌നിക്കുകളിലും ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകളിലും നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും പ്രവേശന നിബന്ധനകളും 50 രൂപ നേരിട്ടടച്ചാല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും 30 വരെ ലഭിക്കും. അപേക്ഷാ ഫോറം www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.