• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ജില്ലയില്‍ ലഹരി മാഫിയ വ്യാപകം

Posted On 29 September 2017   |    Total Views: 1101   |    Posted By: My Kannur

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടാല്‍,എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളില്‍ ലഹരി മരുന്ന് വില്‍പ്പന നടക്കുന്നതായി പരാതി. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കള്‍.

എടക്കാട് ബൈപാസിനു സമീപത്തും, മുഴപ്പിലങ്ങാട് ബീച്ച് പരിസരത്തും വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടാലില്‍ നിന്നും ലഹരി മരുന്ന് വില്‍പ്പനയ്ക്കിടെ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് രഹസ്യ നീരിക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.