• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കീഴാറ്റൂര്‍ സമരം അവസിനിപ്പിച്ചു

Posted On 29 September 2017   |    Total Views: 2191   |    Posted By: My Kannur

വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കീഴാറ്റൂരില്‍ ജനകീയ സമരസമിതി നടത്തി വന്നിരുന്നു നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും ബൈപ്പാസ് നിര്‍മാണവുമായി സര്‍ക്കാര്‍ വന്നാല്‍ വീണ്ടും സമര രംഗത്തിറങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കി.

19 ദിവസം നീണ്ടുനിന്ന സമരം തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. സമവായത്തിലൂടെ മാത്രമേ ബൈപ്പാസ് നിര്‍മാണം ഉണ്ടാകൂ എന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരാണ് ബൈപ്പാസിനായി വയല്‍ നികത്തുന്നതിനെതിരേ കഴിഞ്ഞ 10 മുതല്‍ നിരാഹാരസമരവുമായി രംഗത്തുണ്ടായിരുന്നത്. ഇവരുടെ സമരത്തെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും സമരക്കാര്‍ പിന്നോട്ട് പോയില്ല. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കീഴാറ്റൂരില്‍ എത്തുകയും ചെയ്തു. ഇതോടെയാണ് സിപിഎം വെട്ടിലായതും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതും.