• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഉദാഹരണം സുജാതയില്‍ തിളങ്ങി കണ്ണൂരിലെ താരങ്ങള്‍.....

Posted On 29 September 2017   |    Total Views: 4370   |    Posted By: My Kannur

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാകുന്ന ഉദാഹരണം സുജാതയിലൂടെ മുഴുനീള വേഷം ചെയ്ത് കയ്യടി നേടുകയാണ് കണ്ണൂരിലെ രണ്ട് പ്രതിഭകള്‍. മയ്യില്‍ സ്വദേശി അഭിനന്ദും, പയ്യന്നൂര്‍ സ്വദേശി അനശ്വരയും. ഉദാഹരണം സുജാത തീയേറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ കണ്ണൂരിലെ ഈ രണ്ടു കലാപ്രതിഭകളുടെയും അഭിനയം ഒന്നിനൊന്ന് മികച്ചതാണ്.അത്രയ്ക്ക് ഗംഭീരമാണ് ഇരുവരുടെയും അഭിനയപാടവം.

നമുക്കൊരു ആകാശം, കവി ഉദ്ദേശിച്ചത്, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ, പോലീസ് ജൂനിയര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പരിചയം അഭിനന്ദിനുണ്ടെങ്കിലും അനശ്വരയ്ക്ക് ഇത് അരങ്ങേറ്റ സിനിയാണ്. സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരങ്ങളും ഇവര്‍ തന്നെയാണ്.