• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ആറളത്ത് ആന മതില്‍ പൂര്‍ത്തിയായി

Posted On 29 September 2017   |    Total Views: 1078   |    Posted By: My Kannur

ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേത്തതില്‍നിന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി ആനമതിലിന്റെ നിര്‍മാണം പൂര്‍ത്തിയായി. വളയംചാല്‍ മുതല്‍ അടയ്ക്കാത്തോട് വരെ 10 കിലോമീറ്ററോളം നീളത്തില്‍ 2.10 മീറ്റര്‍ ഉയരത്തിലുള്ള മതിലിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘമാണ് മതിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരുമീറ്റര്‍ മുതല്‍ 50 സെന്റീമീറ്റര്‍ വരെ കനത്തിലാണ് മതിലിന്റെ ഘടന. അഞ്ചുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകളുടെ സഹായത്താല്‍ നിര്‍മിച്ച മതില്‍ ആനയെ നന്നായി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മതില്‍ പൂര്‍ത്തിയായതോടെ അടയ്ക്കാത്തോട് മേഖലയിലും ആറളംഫാമിന്റെ വളയംചാല്‍ മേഖലയിലും കാട്ടാനശല്യത്തിന് കുറവുവന്നിട്ടുണ്ട്.