• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

പാറക്കണ്ടിയിലെ ബീവറേജസ് സൂപ്പര്‍മാര്‍ക്കില്‍ തിരക്കോട് തിരക്ക്

Posted On 28 September 2017   |    Total Views: 7026   |    Posted By: My Kannur

പാറക്കണ്ടിയില്‍ ആരംഭിച്ച ബീവറേജസ് സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവിടെ ബീവറേജസ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. മറ്റ് ഔട്ട്‌ലെറ്റുകളെ അപേക്ഷിച്ച് ക്യൂ നില്‍ക്കാതെ സാധനം ലഭിക്കുമെന്നതിനാല്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജില്ലയിലെ ആദ്യ ബീവറേജസ് സൂപ്പര്‍മാര്‍ക്കറ്റാണ് പാറക്കണ്ടിയിലേത്.

ആദ്യ ദിവസം തന്നെ 1,30,000 രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 700 രൂപ മുതല്‍ 2500 രൂപ വരെ വിലയുള്ള പ്രീമിയം ഇനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക. നിരത്തിവെച്ചിട്ടുള്ള ബക്കറ്റില്‍ ആവശ്യമുള്ള ബ്രാന്‍ഡ് സ്വയം തെരഞ്ഞെടുക്കാം. സാധാരണ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമല്ലാത്ത പല ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്. അതുക്കൊണ്ടുതന്നെ തങ്ങളുടെ ബ്രാന്‍ഡ് തേടി ഇവിടെയെത്തുന്നവരുടെ എണ്ണവും ഏറെയാണ്.

നിലവില്‍ കോഴിക്കോടും, കാസര്‍കോട്ടെ നീലേശ്വരത്തും ബീവറേജസ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.