• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂര്‍ സര്‍വകലാശാലയിലെ ഐടി വിഭാഗം തലവന്‍ മാനസികമായി പീഡിപ്പിക്കുന്നു

Posted On 28 September 2017   |    Total Views: 1759   |    Posted By: My Kannur

കണ്ണൂര്‍ സര്‍വകലാശാലയുടെ ഐടി വിഭാഗം തലവന്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഇന്റേണല്‍ മാര്‍ക്കിന്റെയും പരീക്ഷയുടേയും പേരില്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ഇദ്ദേഹം നിരന്തരം മാനസിക പീഡനത്തിനരയാക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതി പെടുന്നത്. അധ്യാപകനെതിരെ പരാതിപെടുന്നവരോട് ഇദ്ദേഹം ശസ്ത്രുത മനോഭാവത്തോടുകൂടി പെരുമാറുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഐടി വിഭാഗത്തിലെ പരീക്ഷകളും അവയുടെ മൂല്യ നിര്‍ണയവും നടത്തുന്നത് ഐടി ഡിപ്പാര്‍ട്ട്‌മെന്റ് തലവനും ഇതേ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരുമാണ്. അതുക്കൊണ്ടുതന്നെ പരാതി പറയുന്ന വിദ്യാര്‍ത്ഥികളെ ഇദ്ദേഹം മനപ്പൂര്‍വ്വം തോല്‍പ്പിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ആരോപിക്കുന്നത്. ഇത് തങ്ങളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.