• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ചൈനയില്‍ വാട്‌സ് ആപ്പിന് വിലക്ക്

Posted On 26 September 2017   |    Total Views: 1061   |    Posted By: My Kannur

ചൈനയില്‍ ഇന്‍സ്റ്റെന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് നടപടി.

സെപ്റ്റംബര്‍ 23 മുതല്‍ വാട്ട്‌സ് ആപ്പിനും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചിരുന്നതായി ഓപ്പണ്‍ ഒബ്‌സെര്‍വേറ്ററി നെറ്റ് വര്‍ക്ക് ഇന്റര്‍ഫിയറന്‍സ് അറിയിച്ചു. നേരത്തേ, ഫേസ്ബുക്കിനും ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.