• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

പ്രാര്‍ത്ഥനയോടെ ദിലീപ്; ജാമ്യം ഇന്ന് പരിഗണിക്കും

Posted On 26 September 2017   |    Total Views: 1059   |    Posted By: My Kannur

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ 11-ാം പ്രതിയായ ദിലീപിന്റെ ജാമ്യ ഹര്‍ജി മൂന്നാം തവണയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജാമ്യാപേക്ഷ മുന്‍പ് രണ്ടും തവണയും ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് സുനില്‍ തോമസ് ബെഞ്ച് മുമ്പാകെ രണ്ടാമത്തെ കേസായാണ് ഹര്‍ജി പരിഗണിക്കുക. രണ്ടു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യഹര്‍ജി തള്ളിയിരുന്നു. സെപ്റ്റംബര്‍ 19ന് ജാമ്യാപേക്ഷ മാറ്റിവയ്ക്കുന്നതിനിടെ എന്തിന് വീണ്ടും വന്നു? എന്ന് കോടതി ചോദിച്ചു. ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യം മാറിയിട്ടില്ലെന്ന് കോടതി പ്രസ്താവിച്ചു. കസ്റ്റഡി കാലാവധി മാറ്റിയതല്ലാതെ വേറെന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും കോടതി ചോദിച്ചു. കേസന്വേഷണം തുടരുകയാണ്. നടി കാവ്യ മാധവനേയും നാദിര്‍ ഷായേയും ചോദ്യം ചെയ്യുന്നുണ്ട്. സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാല്‍ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളൂയെന്നും കോടതി ചൂണ്ടിക്കാട്ടി