• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കുട്ടി ഡ്രൈവർമാരെ ജാഗ്രതൈ: മാലൂരിലും പോലീസ് ജീപ്പിൽ രഹസ്യ ക്യാമറ

Posted On 22 September 2017   |    Total Views: 2858   |    Posted By: My Kannur

നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂർ പൊലീസ് ജീപ്പും രഹസ്യ ക്യാമറകൾ ഘടിപ്പിച്ചു. സംഘർഷസ്ഥലത്തെ ആളുകളെ തിരിച്ചറിയാനും ഗതാഗതനിയമ ലംഘനങ്ങൾ കയ്യോടെ.പിടികൂടാനുമാണ് ക്യാമറ ഘടിപ്പിച്ചത്.

ഉരുവച്ചാലിൽ കുട്ടി ഡ്രൈവർമാർ വിലസുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബൈക്കുകളിൽ ചീറി പായുന്നവരെയും നിയമം കാറ്റിൽ പറത്തുന്നവരെയും പിടി കൂടാനാണ് പോലീസ് ജീപ്പുകളിൽ രഹസ്യ ക്യാമറകൾ സ്ഥാപിക്കുന്നത്. ജില്ലയുടെ പലയിടങ്ങളിലും പോലീസ് ജീപ്പുകളിൽ രഹസ്യ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.

വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച ക്യാമറ വാഹനത്തിൽ നിന്നു തന്നെ നിരീക്ഷാം.മാലൂർ പ്രിൻസിപ്പൽ എസ്‌ഐ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിൽ മാലൂർ പൊലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങൾ തന്നെ പിരിവെടുത്താണ് 19,000 രൂപ മുടക്കി ക്യാമറകൾ സ്ഥാപിച്ചത്.