• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂര്‍ കലക്ടറേറ്റിലെ കവര്‍ച്ച; രണ്ട് ്പ്രതികള്‍ അറസ്റ്റില്‍

Posted On 21 September 2017   |    Total Views: 1699   |    Posted By: My Kannur

കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂരിലെ കൂരാക്കുണ്ട് ഹൗസില്‍ കെ വി മത്തായി എന്ന ഓന്ത് മത്തായി (53), കോഴിക്കോട് തിരുവമ്പാടിയിലെ കുന്തന്‍തോട്ടില്‍ ബിനോയ് (35) എന്നിവരെയാണ് സി ഐ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കലക്ടറേറ്റ് കെട്ടിടത്തിലെ ലോട്ടറി ഓഫീസുള്‍പ്പെടെയുള്ള മുറികളിലും തൊട്ടടുത്ത കാന്റീനിലും കവര്‍ച്ച നടന്നത്.

ഓഫീസുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കാന്റീനില്‍ നിന്ന് അലമാരയില്‍ സൂക്ഷിച്ച 20,000 രൂപയാണ് നഷ്ടമായത്. കലക്ടറേറ്റ് കെട്ടിടത്തിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നതായിരുന്നില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.