• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ കണ്ണൂര്‍ ഒരുങ്ങുന്നു

Posted On 21 September 2017   |    Total Views: 3933   |    Posted By: My Kannur

സെപ്തംബറില്‍ വിമാനം പറന്നുയരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അതിവേഗം പുരോഗമിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍. പാസഞ്ചര്‍ ടെര്‍മിനല്‍, റണ്‍വേ, എയ്‌റോബ്രിഡ്ജുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവ അവസാന ഘട്ടത്തിലാണ്. വടക്കന്‍ കേരളത്തിന് കുതിപ്പേകുന്ന വിമാനത്താവളം പ്രതീക്ഷയോടെ കാണാനെത്തുന്ന പ്രവാസികളും കുറവല്ല.

ഏതൊരു അന്താരാഷ്ട്ര വിമാനത്താവളത്തോടും ഒപ്പമെത്തുന്ന പ്രൗഢിയിലാകും കണ്ണൂര്‍ വിമാനത്താവളം പണി പൂര്‍ത്തിയാകുമ്പോള്‍ എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ നിര്‍മ്മാണ പുരോഗതി. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും അന്താരാഷ്ട്രതലത്തില്‍ നാലാമത്തേതുമാകും കണ്ണൂര്‍ വിമാനത്താവളം.

റണ്‍വേ 4000 മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങളും കണ്ണൂരിലിറങ്ങും. വിമാനത്താവളത്തിലേക്കുള്ള റോഡുകളും, ഫ്‌ലൈ ഓവറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. യാത്രക്കാരെ വിമാനത്തിലേക്കും തിരികെയും എത്തിക്കുന്ന മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ യന്ത്രഭാഗങ്ങള്‍ സജ്ജീകരിക്കുകയാണ്.