• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

വീക്ഷണം പത്രം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Posted On 19 September 2017   |    Total Views: 2062   |    Posted By: My Kannur

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ച് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കി. കളളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണിതെന്നാണ് വിവരം.

കേരളത്തില്‍ മാത്രം 12,000 കമ്പനി ഡയറക്ടര്‍മാര്‍ക്കാണ് കേന്ദ്രം അയോഗ്യത കല്‍പ്പിച്ചത്. വീക്ഷണം പത്രത്തിന് അയോഗ്യത കല്‍പ്പിച്ചതിന് പുറമെ ഡയറക്ടര്‍മാരായ ആറുപേരെയും കേന്ദ്രം അയോഗ്യരാക്കിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും അടക്കമുളളവരെയാണ് അയോഗ്യരാക്കിയത്. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് റദ്ദാക്കിയത്.