• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Posted On 19 September 2017   |    Total Views: 2617   |    Posted By: My Kannur

ബൈക്കിടിച്ച് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഹൊസങ്കടി മേങ്കടിയിലെ അബ്ദുള്‍ഗഫൂര്‍(35) ആണ് മരിച്ചത്. ഈ മാസം അഞ്ചിന് ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബ്ദുള്‍ഗഫൂറിനെ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗഫൂര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.