• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഐഫോണ്‍ 8 ഈ മാസം അവസാനം ഇന്ത്യയിലെത്തും

Posted On 18 September 2017   |    Total Views: 1389   |    Posted By: My Kannur

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഐഫോണ്‍ 8 ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ 29 ന് വൈകീട്ട് ആറുമണിക്കാണ് ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ എത്തുക.

സാധാരണ രാത്രികാലങ്ങളിലായിരുന്നു ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ സമാനരീതി മാറ്റിക്കൊണ്ട് വൈകീട്ട് ആറ് മണിയോടെ ഇന്ത്യന്‍ വിപണികളില്‍ ആപ്പിളിന്റെ പുതിയ മോഡലുകള്‍ ഇറങ്ങുക. രാജ്യത്തെ 10,000 ലേറെവരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും.

കമ്പനി നേരത്തെ തീരുമാനിച്ച തീയതിയ്ക്കു വളരെ നേരത്തെയാണ് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ ഇറക്കുന്നത്. ഇതോടെ യുഎസില്‍ വില്‍പ്പനയ്‌ക്കെത്തി ഒരാഴ്ച്ച കഴിയുന്നതോട ഇന്ത്യയിലും പുതിയ മോഡലുകള്‍ ലഭ്യമാകും.