• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

എംസിഎ സ്‌പോട്ട് അഡ്മിഷന്‍

Posted On 16 September 2017   |    Total Views: 1116   |    Posted By: My Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കു കീഴില്‍ നീലേശ്വരം ഡോ.പി.കെ രാജന്‍ സ്മാരക ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററില്‍ 2017-18 വര്‍ഷത്തെ എംസിഎ പ്രവേശനത്തിനായി സ്‌പോര്‍ട്ട് അഡ്മിന്‍ നടത്തുന്നു. ബിസിഎ, കംപ്യൂട്ടര്‍, സയന്‍സ് എന്നീ വിഷയങ്ങളിലോ, സ്റ്റാറ്റിസ്റ്റിക്‌സോ, കംപ്യൂപട്ടര്‍ സയന്‍സോ അനുബന്ധമായി പഠിച്ച് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് തുടങ്ങിയ വിഷയങ്ങളിലോ 50%മാര്‍ക്കോടെ നേടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത.അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കുന്നതാണ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 19/09/17 ന് 11 മണിക്ക് സര്‍വ്വകലാശാലയുടെ നീലേശ്വരം ക്യാമ്പസില്‍ എത്തിച്ചേരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2284366, 892396918 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.