• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഐഫോൺ 8-ൽ തിളങ്ങി ഓഹരി വിപണി

Posted On 12 September 2017   |    Total Views: 1798   |    Posted By: My Kannur

ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെ ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. 

എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ്‍ ഇന്ത്യ എന്നിവയുടെ ഓഹരി വിലയാണ് വ്യാപാരം ആരംഭിച്ചയുടനെ അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്.   

എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില 9.40ഓടെ 3.54 ശതമാനമുയര്‍ന്ന് 52.60 രൂപയായി. റെഡിങ്ടണിന്റെ ഓഹരിയാകട്ടെ 2.42 ശതമാനമുയര്‍ന്ന് 162.80 രൂപയിലുമത്തെതി. 

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുമെന്ന് എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറിയിച്ചത്.