• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റു​ക​ൾ ഇ​ന്ന് തു​റ​ന്നുകൊ​ടു​ക്കും

Posted On 19 August 2017   |    Total Views: 2211   |    Posted By: My Kannur

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച ലി​ഫ്റ്റു​ക​ൾ യാത്രക്കാർക്ക് ഇന്ന് തുറന്നു കൊടുക്കും. രാ​വി​ലെ 11.15ന് ​റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭാ​ക​ർ പ്ര​ഭു ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. ഗോ​വ​യി​ൽ വ​ച്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​യി​രി​ക്കും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, കെ.​കെ. രാ​ഗേ​ഷ്, മേ​യ​ർ ഇ.​പി. ല​ത, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് എ​ന്നി​വ​രും റെ​യി​ൽ​വേ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.