• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

മൂന്നുവയസ്സുകാരിയ്ക്ക് കൈത്താങ്ങാകാന്‍ കണ്ണൂരിന്റെ സഹായം തേടി അവരെത്തുന്നു...

Posted On 18 August 2017   |    Total Views: 3086   |    Posted By: My Kannur

ബീറ്റാ തലാസീമിയ എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് മൂന്നുവയസ്സുകാരി നിയാ ഫാത്തിമ. വയനാട് മീനങ്ങാടി കോലമ്പറ്റ സ്വദേശിയായ ഈ കുരുന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം നിയയ്ക്ക് മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. ഇതിനായി 35 ലക്ഷം രൂപ ആവശ്യമാണ്. നിയയുടെ നിര്‍ധനന കുടുംബത്തിന് താങ്ങാനാവാത്ത തുകയാണ് ഇത്.

ഈ സാഹചര്യത്തിലാണ് നിയയുടെ ഓപ്പറേഷന് വേണ്ട പണം കണ്ടെത്താന്‍ സമൂഹത്തിലേക്ക് ഇറങ്ങി തിരിച്ച് ഈ ചെറുപ്പക്കാര്‍ മാതൃകയാവുന്നത്. വയനാട് ജില്ലയിലെ കാരുണ്യ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാരുണ്യ സ്പര്‍ശം മൂസിക്കല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് നിയയ്ക്കു വേണ്ടി തെരുവോരങ്ങളില്‍ പാടി ധനംസമാഹരിക്കുന്നത്. മേപ്പടി ആസ്ഥാനമായി പ്രവൃത്തിക്കുന്ന സൊസൈറ്റി ഇതിനകം തന്നെ ഒരു ലക്ഷം രൂപ സമാഹരിച്ച് നിയയുടെ കുടുംബത്തിന് നല്‍കി.

തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തില്‍ ഈ നിര്‍ധനന കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ അടുത്ത ദിവസങ്ങൡ കണ്ണൂരിലും എത്തുന്നത്. സ്‌നേഹനിധികളായ കണ്ണൂരിന്റെ മക്കള്‍ തങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് കാരുണ്യസ്പര്‍ശം അംഗങ്ങള്‍ കണ്ണൂരിന്റെ സഹായം തേടാനൊരുങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ വാഹനത്തില്‍ ശബ്ദസംവിധാനങ്ങളൊരുക്കി ഗാനങ്ങളാലപിച്ചാണ് ഇവര്‍ ഉദാരമതികളില്‍ നിന്നും ധനം സമാഹരിക്കുന്നത്. ഈ കുരുന്നു ജീവന്‍ നിലനിര്‍ത്താന്‍ ഓരോ കണ്ണൂരുകാരന്റെയും കൈത്താങ്ങ് അത്യാവശ്യമാണെന്ന് മൈകണ്ണൂരും നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്..

നിയയുടെ ചികിത്സാര്‍ത്ഥം കാരുണ്യ സ്പര്‍ശം അംഗങ്ങള്‍ രൂപീകരിച്ച അക്കൗണ്ട് താഴെ കൊടുക്കുന്നു

A/c No. 0765053000001734 South indian Bank Meenangadi Ifsc sbil:000765 For more detials 9061616175