• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ ഇന്ത്യയില്‍

Posted On 16 August 2017   |    Total Views: 1211   |    Posted By: My Kannur

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി സെലിബ്രേഷന്‍ എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് സെലിബ്രേഷന്‍ എഡിഷനെ ഇന്ത്യന്‍ വിണണിയിലെത്തിച്ചിരിക്കുന്നത്. 50.86 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌റൂം വില.

വാഹനത്തിന്റെ പുറമെയും അകത്തളത്തിലുമായി ചില്ലറ മിനുക്കുപണികളോടെയാണ് സെലിബ്രേഷന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ലോഗോ പ്രൊജക്ടര്‍, ഗാര്‍മിന്‍ മാപ്പ് പൈലറ്റ് , ഹൈ ഗ്ലോസ് ബ്ലാക്കിലുള്ള എക്‌സറ്റീരിയര്‍ മിറര്‍ ഹൗസിംഗ്, സ്‌പോര്‍ട്‌സ് പെഡലുകള്‍ എന്നിങ്ങനെ ഒരുപിടി പുതുമകള്‍ ഈ എസ്യുവിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.