• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പെന്‍ഷന്‍;കണ്ണൂരില്‍ നിന്നും മുഖ്യനൊരു നിവേദനം

Posted On 12 August 2017   |    Total Views: 1941   |    Posted By: My Kannur

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ സാംസ്‌കാരിക സംഘടന മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. കണ്ണൂരിലെ കേരള പഠന കേന്ദ്രം എന്ന സാംസ്‌കാരിക സംഘടനയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നാവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. ഇതിനായി പല കോണുകളില്‍ നിന്നും അഭിപ്രായം ആരായുകയാണ് സംഘടന.

കേരള പഠന കേന്ദ്രം സ്വതന്ത്ര സംഘടനയാണെങ്കിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് ഇതിലെ അംഗങ്ങള്‍. നല്ല കാലത്തു നാടു നന്നാക്കാനിറങ്ങുന്നവര്‍ക്ക് വാര്‍ധക്യകാലത്തില്‍ ആനുകൂല്യം നല്‍കണമെന്നാണ് സംഘടന പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം, ബിജെപി തുടങ്ങിയ പാര്‍ട്ടികളുടെ കണ്ണൂരിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യാനാണ് സംഘടന നേതാക്കളുടെ തീരുമാനം.

രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു പണമുണ്ടാക്കിയവരുണ്ട്. പക്ഷേ, രാഷ്ട്രീയ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം രാഷ്ട്രീയത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയവരാണ്. ഈ സാഹചര്യത്തില്‍ വാര്‍ധക്യകാല സംരക്ഷണം ഉറപ്പു വരുത്തേണ്ടതു പൊതുസമൂഹത്തിന്റെയും നാടിന്റെയും ഉത്തരവാദിത്തമാണെന്ന വിലയിരുത്തലിലാണ് ഈ ആവശ്യം മുന്നോട്ടു വയ്ക്കുന്നതെന്നു കേരള പഠന കേന്ദ്രം ഡയറക്ടറും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ സുരേഷ് ബാബു എളയാവൂര്‍ പറഞ്ഞു.