• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

അമിത് ഷായും ബി ജെ പി മുഖ്യമന്ത്രിമാരും കണ്ണൂരിലേക്ക്

Posted On 12 August 2017   |    Total Views: 10037   |    Posted By: My Kannur

ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായും 15 സംസ്ഥാനങ്ങളിലെ ബി ജെ പി മുഖ്യമന്ത്രിമാരും ഒരു ഡസനോളം കേന്ദ്രമന്ത്രിമാരും അടുത്തമാസം കണ്ണൂരിലെത്തിയേക്കും. ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കാല്‍നടജാഥയില്‍ പങ്കെടുക്കുന്നതിനാണ് അമിത്ഷായും സംഘവും കണ്ണൂരിലെത്തുന്നത്.

മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് കാല്‍നട പ്രചരണ ജാഥ. ഓരോ ജില്ലയിലും ബി ജെ പി മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമാണ് യാത്രയുടെ ചുമതല നല്‍കിയിട്ടുള്ളത്. പദയാത്രയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാനുള്ള ആഗ്രഹം അമിത്ഷാ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അമിത് ഷായുടെ സുരക്ഷക്ക് നേതൃത്വം നല്‍കുന്ന രഹസ്യാന്വേഷണ വിഭാഗം പദയാത്രയില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാക്കളില്‍ ഒരാളാണ് അമിത്ഷാ. 25 കമാന്റോകളും അദ്ദേഹത്തിന് എസ്‌കോര്‍ട്ടായുണ്ടാകും. കൂടാതെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് ടീമും സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സും സുരക്ഷക്കുണ്ടാകും.