• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി ശൈലജ സല്യൂട്ട് സ്വീകരിക്കും

Posted On 12 August 2017   |    Total Views: 1600   |    Posted By: My Kannur

ഓഗസറ്റ് 15 ന് രാവിലെ എട്ടിന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി കെ.കെ. ശൈലജ സല്യൂട്ട് സ്വീകരിക്കും. സെറിമോണിയല്‍ പരേഡില്‍ കെഎപി, ലോക്കല്‍ പോലീസ്, ജയില്‍, വനം വകുപ്പുകളുടെയും എന്‍സിസി, ജൂണിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരക്കും.

കണ്ണൂര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ സി.കെ. വിശ്വനാഥനാണ് പരേഡ് കമാന്‍ഡര്‍. രാവിലെ 8.05 ന് പരേഡ് അണിനിരക്കും. 8 15ന് പരേഡ് ആരംഭിക്കും. 8.30 ന് മുഖ്യാതിഥി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച ശേഷം സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കും. മാര്‍ച്ച് പാസ്റ്റിന് ശേഷം മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്യും. ദേശഭക്തി ഗാനങ്ങള്‍ക്കും ദേശീയഗാനത്തിനും ശേഷം 71-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് സമാപനമാകും.