• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

രാത്രിയില്‍ തിളങ്ങാന്‍ പയ്യന്നൂര്‍ നഗരത്തില്‍ ഹൈമാസ്റ്റ് വിളക്കുകള്‍

Posted On 12 August 2017   |    Total Views: 2094   |    Posted By: My Kannur

പയ്യന്നൂര്‍ നഗര പരിധിയില്‍ വിവിധ കേന്ദ്രങ്ങളിലായി ഒമ്പത് മിനി ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. ഇതിനായി 25 ലക്ഷം രൂപയുടെ ബള്‍ബ് വാങ്ങിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പെരുമ്പ ദേശീയപാതയിലെ ഡിവൈഡറുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കും. കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ ആധുനിക രീതിയിലുള്ള വിളക്കുകളും സ്ഥാപിക്കും. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.