• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഓണത്തിന് വിഷരഹിത പച്ചക്കറിയൊരുക്കി പുരളിമലയിലെ കര്‍ഷകര്‍

Posted On 12 August 2017   |    Total Views: 1853   |    Posted By: My Kannur

ഇത്തവണത്തെ ഓണത്തിന് വിഷരഹിത പച്ചക്കറിക്കൊണ്ടൊരു സദ്യ. ഇതായിരുന്നു മാലൂര്‍ പുരളിമലയിലെ കര്‍ഷകരെ പച്ചക്കറി കൃഷിയിലേക്ക് നയിച്ചത്. അങ്ങനെ 19 കര്‍ഷകര്‍ ചേര്‍ന്ന് പതിനഞ്ച് ഏക്കര്‍ വരുന്ന സ്ഥലത്ത് കൃഷിയിറക്കി. ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിളവെടുപ്പും തുടങ്ങി. ഓണമെത്തുമ്പോഴേക്കും 10 ടണ്‍ പച്ചക്കറിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

19 കര്‍ഷകര്‍ ഉള്‍പ്പെട്ട പുരളിമല ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പച്ചക്കറികൃഷി ആരംഭിച്ചത്. ചീര, വെണ്ട, പയര്‍, പാവല്‍, പൊട്ടിക്ക, വെള്ളരി, പച്ചമുളക്, കക്കിരി, കുമ്പളം തുടങ്ങിയ പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്‌തെടുത്തത്.