• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

വളപട്ടണം പുഴയില്‍ നിന്നും അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Posted On 12 August 2017   |    Total Views: 3635   |    Posted By: My Kannur

വളപട്ടണം പുഴയില്‍ നിന്നും മധ്യവയസ്‌ക്കയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സിലധികം വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ വളപട്ടണം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടമെന്ന് പോലീസ് അറിയിച്ചു.