• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഇരിക്കൂര്‍ പ്രശാന്തി ക്ലിനിക്കിലെ ഡോക്ടര്‍ വ്യാജനോ?

Posted On 12 August 2017   |    Total Views: 4460   |    Posted By: My Kannur

ഇരിക്കൂറില്‍ പ്രവൃത്തിക്കുന്ന പ്രശാന്തി ക്ലിനിക്കിനെതിരെയും ഡോക്ടര്‍ സദാനന്ദിനെതിരെയും പോലീസ് അന്വേഷണം. ഡോക്ടര്‍ എന്ന വ്യാജേന അനധികൃതമായി ക്ലിനിക്ക് നടത്തി ചികിത്സ നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. എസ്പിയുടെ നിര്‍ദേശ പ്രകാരം മട്ടന്നൂര്‍ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) സെക്രട്ടറി ഫൈസല്‍ വട്ടപ്പൊയിലാണ് പരാതി നല്‍കിയത്. അസുഖം വന്നതിനെ തുടര്‍ന്ന് പ്രശാന്തി ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അസുഖം മാറിയില്ലെന്നു മാത്രമല്ല, അവിടെ നിന്നു തന്ന മരുന്നു ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായെന്നും ഫൈസല്‍ പരാതിയില്‍ പറയുന്നുണ്ട്.

വിവിധ അന്വേഷണത്തിലൂടെ ക്ലിനിക്കിന്റെ ഉടമകൂടിയായ ഡോ. സാദനന്ദന്‍ വ്യാജനാണെന്ന് തെളിഞ്ഞതായും ഫൈസല്‍ പരാതിയില്‍ പറയുന്നു. 1994 ല്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പാസായതിന്റെ രജിസ്‌ട്രേഷന്‍ നമ്പറാണ് പ്രിസ്‌ക്രിപ്ഷന്‍ ലെറ്ററിലുള്ളത്. എന്നാല്‍ ഈ നമ്പര്‍വെച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ ഈ വര്‍ഷം ഇങ്ങനെയൊരാള്‍ പഠനം നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മൈസൂര്‍ യൂണിവേഴ്‌സിറ്റി അസി. രജിസ്ട്രാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍, മൈസൂര്‍ സര്‍വകലാശാല അസി. രജിസ്ട്രാര്‍ എന്നിവരെ സാക്ഷികളാക്കിയാണ് ഫൈസല്‍ പരാതി നല്‍കിയിരിക്കുന്നത്.