• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ക്ലിന്റ് നാളെ തീയേറ്ററുകളില്‍......

Posted On 10 August 2017   |    Total Views: 1125   |    Posted By: My Kannur

ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം ക്ലിന്റ് വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും. ഏഴ് വയസ്സിനുള്ളില്‍ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചു തീര്‍ത്ത മലയാളി ബാലന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമാണ് ക്ലിന്റ്. ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏഴുവയസ്സിനിടെ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച ക്ലിന്റിന്റെ ജീവിതം അതേ പേരില്‍ തന്നെയാണ് സിനിമയാകുന്നത്. ഓമനിച്ചു കൊതിതീരും മുമ്പേ ക്ലിന്റിനെ വിട്ടുപിരിയേണ്ടിവന്ന മാതാപിതാക്കള്‍ക്ക് ക്ലിന്റിനെ സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് . ക്ലിന്റിന്റെ കൂട്ടുകാരിയായിരുന്ന അമ്മു നായര്‍ എഴുതിയ ഇംഗ്ലിഷ് പുസ്തകമാണ് സിനിമയിലേക്ക് വഴിതുറന്നത്. ക്ലിന്റ് ആയി അഭിനയിക്കുന്നത് തൃശൂര്‍ സ്വദേശി മാസ്റ്റര്‍ അലോകാണ്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലും ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നു. ക്ലിന്റിന്റെ പിതാവ് ജോസഫും അമ്മ ചിന്നമ്മയും സിനിമയില്‍ എത്തുന്നുണ്ട്.