• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യര്‍ അല്ലെന്ന് പോലീസ്

Posted On 03 August 2017   |    Total Views: 5168   |    Posted By: My Kannur

മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാം ഭാര്യയാണെന്ന് പോലീസ്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പേ അകന്ന ബന്ധുവായ യുവതിയെ ദിലീപ് വിവാഹം ചെയ്‌തെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആലുവ ദേശം റജിസ്ട്രാര്‍ ഓഫീസിലാണ് ദിലീപ് തന്റെ ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തത്. യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യ വിവാഹം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്.

ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി മിമിക്രി താരം അബി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. എന്നാല്‍ ദിലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയാണെന്ന വാര്‍ത്ത തെറ്റാണെന്നും, ദിലീപ് ആദ്യവിവാഹം കഴിച്ചതായി പറഞ്ഞ് കേട്ട അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുവെന്നും അബി പറഞ്ഞു.