• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ല

Posted On 31 July 2017   |    Total Views: 1143   |    Posted By: My Kannur

നടിയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. രണ്ടാഴ്ച്ചത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് അപ്പുണി ആലുവ പോലീസ് ക്ലബില്‍ എത്തിയത്. നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിനിടെ അപ്പുണി പോലീസിനോട് പറഞ്ഞു.

അപ്പുണ്ണിയുടെ മൊഴി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നിര്‍ണായകമാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം നിയമാനുസൃതമായ നടപടിയുണ്ടായേക്കും.