• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

എല്ലാവര്‍ക്കും സൗജന്യമായി ഫോണ്‍; രാജ്യത്തെ ഞെട്ടിച്ച് മുകേഷ് അംബാനി വീണ്ടും

Posted On 21 July 2017   |    Total Views: 5926   |    Posted By: My Kannur

ടെലികോം മേഖലയെ ഒന്നാകെ വീണ്ടും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി റിലയന്‍സ് ജിയോയും മുകേഷ് അംബാനിയും.. രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി 4ജി ഫീച്ചര്‍ ഫോണ്‍ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിനായുള്ള 4ജി ഫോണും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 1500 രൂപ തിരിച്ചുലഭിക്കുന്ന തുകയായി നല്‍കേണ്ടിവരുമെന്നും കമ്പനി അറിയിച്ചു. ഈ തുക മൂന്നു വര്‍ഷത്തിനകം തിരിച്ചു നല്‍കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മൊബൈല്‍ വിപണിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഇറക്കുന്നതെന്നും പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 24 മുതല്‍ ജിയോ ഫോണ്‍ പ്രീ-ബുക്കിങ് ആരംഭിക്കും. ആദ്യം ബുക്കുചെയ്യുന്നവര്‍ക്ക് ആദ്യമെന്ന തരത്തിലാകും ഫോണ്‍ ലഭിക്കുക. സെപ്തംബര്‍ മുതല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ മാസം 153 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റ, വായിസ് കോളുകള്‍, എസ്എംഎസ് എന്നിവ ലഭിക്കും. ജിയോ സിനിമ, ജിയോ മ്യൂസിക് എന്നീ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഫീച്ചര്‍ ഫോണ്‍.