• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

സമരം തുടരുമെന്ന് നഴ്‌സുമാര്‍...

Posted On 14 July 2017   |    Total Views: 1050   |    Posted By: My Kannur

എസ്മ (അവശ്യ സര്‍വീസ് നിയമം) പ്രയോഗിച്ചതു കൊണ്ടൊന്നും ശന്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള തങ്ങളുടെ സമരം തോല്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍. സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ തന്നെ ആശുപത്രിയില്‍ എത്തിയിട്ട് തങ്ങള്‍ ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ എന്തു ചെയ്യുമെന്നും ജയിലില്‍ അടയ്ക്കാന്‍ കഴിയുമോ എന്നും നഴ്‌സുമാര്‍ ചോദിക്കുന്നു. ശന്പള വര്‍ധനവ് എന്നത് തങ്ങളുടെ ന്യായമായ ആവശ്യമാണ്. ഇത് നടപ്പാക്കി കിട്ടും വരെ ശക്തമായി സമരമുഖത്തുണ്ടാകുമെന്നും ഒരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങില്ലെന്നും നഴ്‌സുമാര്‍ പ്രഖ്യാപിച്ചു.

20,000 രൂപ അടിസ്ഥാന ശന്പളം എന്ന ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് ഒരു മാറ്റവുമില്ലെന്ന് നഴ്മാരുടെ സംഘടന ആവര്‍ത്തിച്ചു. സെക്രട്ടറിയേറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് നഴ്‌സുമാര്‍ തയാറെടുക്കുന്നത്. സമരം മൂലം ആരോഗ്യ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ സേവനത്തിന് തയാറാണെന്നും നഴ്‌സുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ സേവനം നടത്തിയാലും തുച്ഛമായ ശന്പളത്തില്‍ ജോലി ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാര്‍.