• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

നഴ്‌സുമാരുടെ സമരത്തിനെതിരെ ഹൈക്കോടതി

Posted On 14 July 2017   |    Total Views: 1790   |    Posted By: My Kannur

വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനെതിരേ ഹൈക്കോടതി. സമരത്തിനെതിരേ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

തിങ്കളാഴ്ച മുതല്‍ നഴ്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുമെന്ന സ്ഥിതിയാകുമെന്ന് ആശുപത്രി ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എസ്മ പ്രയോഗിക്കാന്‍ കഴിയുമോ എന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകാതിരുന്നതോടെ ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സമരം തുടങ്ങിയാല്‍ ചികിത്സകള്‍ താളം തെറ്റുമെന്നും അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമാണ് ഒരു വിഭാഗം മാനേജ്‌മെന്റുകളുടെ നിലപാട്. അതിനാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.