• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ശനിയാഴ്ച്ച എല്‍ഡിസി എക്‌സാം എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

Posted On 14 July 2017   |    Total Views: 8584   |    Posted By: My Kannur

കാസര്‍കോട് -കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രാക്ക് അറ്റകുറ്റപ്പണിയെ തുടര്‍ന്ന് റദ്ദാക്കിയ എല്ലാ ട്രെയിനുകളും നാളെ സര്‍വ്വീസ് നടത്തുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചു. ശനിയാഴ്ച എല്‍.ഡി.സി എക്‌സാം എഴുതുന്ന കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പോകേണ്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് ശ്രീമതി ടീച്ചര്‍ എംപി നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു റെയില്‍വേയുടെ നടപടി.

മിക്ക ഉദ്യോഗാര്ഥികളും പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അതിനാലാണ് പണികള്‍ തല്ക്കാലം നിര്‍ത്തിവെച്ചു ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്.