• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഈ മോദി കണ്ണൂരുകാരനാണ്.....

Posted On 14 July 2017   |    Total Views: 5002   |    Posted By: My Kannur

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കരിമ്പൂച്ചയും പരിവാരങ്ങളും ഇല്ലാതെ നമ്മുടെ പ്രധാനമാന്ത്രി നരേന്ദ്ര മോദി പയ്യന്നൂരില്‍ കറങ്ങുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നരേന്ദ്ര മോദി തന്നെ. പക്ഷേ പിന്നീടാണറിഞ്ഞത് ഈ മോദി പയ്യന്നൂരുകാരനായ രാമചന്ദ്രനാണെന്ന്. നടപ്പിലും, ഇരിപ്പിലും, ലുക്കിലുമെല്ലാം നരേന്ദ്ര മോദി തന്നെ. തന്റെ അപരനെ കണ്ട് ചിലപ്പോള്‍ നരേന്ദ്രമോദിയ്ക്കു തന്നെ അത്ഭുതം തോന്നിയേക്കാം. അത്രയ്ക്കുണ്ട് ഇരുവരും തമ്മിലുള്ള സാമ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ എന്ന തലകെട്ടോടുകൂടി സമൂഹമാധ്യമങ്ങളില്‍ വന്ന രാമചന്ദ്രന്റെ ഒരു ഫോട്ടോയാണ് സംഭവം ഇത്രയ്ക്ക് വൈറലാക്കിയത്.പിന്നീട് നടന്ന അന്വേഷണത്തിലാണ് പയ്യന്നൂരിലെത്തിയത് മോദിയല്ലെന്നും , അത് പയ്യന്നൂരുകാരനായ രാമചന്ദ്രനാണെന്നും വ്യക്തമായത്. മോദിയാണെന്ന് തെറ്റിദ്ധരിച്ച് തനിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. അടിമുടി പ്രധാനമന്ത്രിയെപോലുള്ളത് കൊണ്ട് തനിയ്ക്ക് അത്യാവശ്യത്തിന് ഇപ്പോള്‍ ആരാധകരെ കിട്ടിയെന്നും രാമചന്ദ്രന്‍ പറയുന്നു.