• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

നഴ്‌സുമാരുടെ സമരം; സ്വകാര്യ ആശുപത്രികള്‍ അടച്ചിടാനൊരുങ്ങുന്നു

Posted On 13 July 2017   |    Total Views: 1041   |    Posted By: My Kannur

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടനയുടേതാണ് തീരുമാനം. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാമൊട്ടാകെ നഴ്സുമാര്‍ പണിമുടക്കുന്ന സാഹചര്യത്തിലാണ് ഇതിനെ നേരിടാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരം നടത്തുകയാണ്.

സര്‍ക്കാരിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നേഴ്സുമാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും. ശമ്പളവും നിശ്ചയിച്ചില്ല എന്നും നഴ്സുമാര്‍ കുറ്റപ്പെടുത്തുന്നു. ചൊവ്വാഴ്ച മുതല്‍ നിസ്സഹകരണം ഉള്‍പ്പെടെ കടുത്ത സമരനടപടികളുമായി മുന്നോട്ടുപോകുകയാണ് നഴ്സുമാര്‍.