• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ട്രാന്‍സ്‌പോര്‍ട്ട് ബസ് കുഴിയിലേക്ക് മറിഞ്ഞ് പരിക്ക്

Posted On 13 July 2017   |    Total Views: 1088   |    Posted By: My Kannur

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കുഴിയിലേക്ക് മറഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9.15 മണിയോടെ കുമ്പള ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എഫ്2879 നമ്പര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് ഷിറിയയിലെത്തിയപ്പോള്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റ നാലുപേരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.