• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്

Posted On 13 July 2017   |    Total Views: 1143   |    Posted By: My Kannur

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെ കുടുക്കാന്‍ വേണ്ടിയിട്ടുളള ഗൂഢാലോചനയാണ് നടന്നിട്ടുളളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതെല്ലാം ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരും. തെളിയിക്കും. സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇത് പുറത്ത് വരും. സത്യം തെളിയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി. ഇത്രയും ഒരാളെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ല, നൂറ് ശതമാനം തെളിവില്ല. അവിടെയും ഇവിടെയുമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല. ഇതെല്ലാം കെട്ടിച്ചമച്ചിരിക്കുന്നതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയത് ദിലീപല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടന്നത്.

അതേസമയം കൂടുതല്‍ തെളിവെടുപ്പിനായി ദിലീപിനെ തൃശ്ശൂരിലെത്തിച്ചു. വന്‍ സുരക്ഷാ വലയത്തിലാണ് ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പിനായി ജോയ്‌സ് പാലസില്‍ എത്തിച്ചു. ജോയ്‌സ് പാലസിന് ശേഷം പുഴയ്ക്കലിലെ ടെന്നീസ് ക്ലബ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി എത്തിക്കും.