• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ക്വട്ടേഷന്‍ സംഘത്തില്‍ നിന്നു പിടികൂടിയത് മോഷ്ടിച്ച പണം

Posted On 13 July 2017   |    Total Views: 1080   |    Posted By: My Kannur

തലശ്ശേരിയില്‍ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നു പിടികൂടിയ 65 ലക്ഷം രൂപ ഹവാല സംഘത്തില്‍ നിന്നും കൊള്ളയടിച്ച പണമാണെന്ന് പോലീസ്. ഈ തുകയില്‍ കള്ളനോട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പണം ഹവാല സംഘത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.

ബുധനാഴ്ച്ചയാണ് ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ.ഇ പ്രേമചന്ദ്രന്‍, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ അന്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 65 ലക്ഷം രൂപയുമായി കടന്നുകളയാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്. കൊളവല്ലൂര്‍ തൂവക്കുന്നിലെ ആയിഷ നല്‍കിയ പരാതിയിലാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടുന്നത്.