• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

കുഴിയുണ്ട് സൂക്ഷിക്കണം...

Posted On 13 July 2017   |    Total Views: 1042   |    Posted By: My Kannur

കണ്ണ് തെറ്റിയാലും കാല് തെറ്റിയാലും അപകടം പതിയിരിക്കുന്ന ഉളിക്കല്‍ ടൗണ്‍ കവല കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു . ഉളിക്കല്‍-വയത്തൂര്‍ റോഡുകള്‍ സന്ധിക്കുന്ന നാല്‍ക്കവലയിലാണ് കുഴി രൂപപ്പെട്ടത്. നാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

വയത്തൂര്‍ യുപി സ്‌കൂള്‍, ഉളിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും വയത്തൂര്‍ അമ്പലവും രണ്ട് പള്ളികളും സബ് റജിസ്ട്രാര്‍ ഓഫിസ് എന്നിവിടങ്ങിലേക്കും പോകാനുള്ള വഴിയിലാണു കുഴി രൂപപ്പെട്ടത്. മലയോര ഹൈവേ കടന്നുപോകുന്ന റോഡായതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ പോലും ആരും തയാറാവുന്നില്ല. മാസങ്ങളായി ഈ നില തുടരുകയാണ്. കുഴി അടയ്ക്കുന്നതിനോ അപകടസൂചനാ ബോര്‍ഡെങ്കിലും സ്ഥാപിക്കുന്നതിനോ തയാറാവാതെ അധികൃതര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണ്.