• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ടിന്റുവിന് വേണ്ടി പ്രാര്‍ത്ഥനയോടെ തലശ്ശേരി...

Posted On 08 July 2017   |    Total Views: 1119   |    Posted By: My Kannur

ഭൂവനേശ്വറില്‍ നടക്കുന്ന 22ാംമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ ഫൈനലിലെത്തിയ ടിന്റുവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് തലശ്ശേരിയും, തലശ്ശേരി ചാവേശ്ശേരിയിലെ ടിന്റെുവിന്റെ കുടുംബാംഗങ്ങളും. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ ടിന്റു ഇത്തവണയും മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതും, സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പായതുക്കൊണ്ടും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടിന്റു ട്രാക്കിലേക്ക് ഇറങ്ങുന്നത്. 2010-ല്‍ ഒരു മിനിറ്റ് 59.17 സെക്കന്‍ഡില്‍ ഓടി ദേശീയ റെക്കോഡ് സൃഷ്ടിച്ച ടിന്റുവിന്റെ സീസണിലെ സമയം രണ്ട് മിനിറ്റ് 03.59 സെക്കന്‍ഡാണ്. ഇന്നലെ നടന്ന ഹീറ്റ്‌സില്‍ ടിന്റു ഒന്നാം സ്ഥാനത്തെത്തിയിരുന്നു.